Photos
Reviews
4.1
351 Reviews
Tell people what you think
ചന്തു സി ശേഖർ
· May 15, 2018
He is one of the cheapest politions in kerala
He dont have any moral values
He always talks shit
Faizal
· January 18, 2018
I like you Advacate T sidheeq ikka...............
Vishnu Prasad Pv Ramalloor
· July 19, 2017
The shining star of kozhikode people,No doubt he is a deserving candidate of Congress the good growth and progress of change of way of thinking,
Fasiludin Ebrahimkutty
· February 16, 2017
The shining star of kozhikode and kasarcode people,No doubt he is a deserving candidate of Congress the good growth and progress of change of way of thinking,
Mubarak Ck
· August 25, 2017
You are a good leader and you were also speecher
Amith K Yeah
· July 25, 2016
Yes we all around you, we all love you, we need a leader like you...
Minhas Kottiliyil
· March 24, 2017
Sincere. honest .Simple .friendly .efficient .energetic and enthusiastic young trust worthy leader in kerala
Sree Sagin
· May 29, 2017
Nonsense fellow... he don't have minimum common sense
Gireesh Kumar
· February 25, 2017
goodorator and Speaker good Politician and can Lead the
Muhammedali Mam
· March 2, 2017
I like your charector
Abbaskalpathy Palakkad
· September 7, 2016
ILOVE INDIAN NATIONAL CONGRESS GODISLOVE
Muhammed Musthafa
· March 22, 2018
കട്ട സപ്പോർട്ട്
Jibin George
· May 16, 2018
ഇങ്ങേര് ലോക തോൽവിയാണ്., അതു തന്നെ.. ഫേസ്ബുക്കിലൂടെ നേതാവാകുന്നവരുടെ പാർട്ടിയിൽ ഫ്ളക്സ് ബോർഡുകളിലൂടെ നേതാവായ മഹാൻ...
Sameer Sha
· January 19, 2018
ബഹു .ഡി സി സി പ്രസിഡണ്ട് ,

അഴിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വളരെ നിഷ്ക്രീയമാണ് .ഗ്രൂപ്പിസത്തിൻറെ ബലിയാടുകളായി പ്രവർത്തകന്മാരെ നേതൃത്വം മാറ്റുന്നു .പി രാഘവൻ മാസ്റ്റർ മുതൽ മണ്ഡലം പ്രസിഡണ്ട് പാമ്പള്ള...ി ബാലകൃഷ്ണൻ വരെ പാർട്ടിയുടെ കാലന്മാരായി പ്രവർത്തിക്കുന്നു എന്നുള്ളതാണ് സത്യം .അതു കൊണ്ടു പുതിയ തലമുറയിൽ ഹൈന്ദവ സഹോദരങ്ങൾ പ്രതിരോധ കവചം ലഭിക്കുമെന്ന ചിന്തയിൽ വർഗ്ഗീയ ഫാസിസത്തിലേക്കും ന്യൂനപക്ഷ മുസ്ലിം സഹോദരങ്ങൾ രാഷ്ട്രീയ ഫാസിസമായ മാർകിസ്റ്റ് പാർട്ടിയിലേക്കും ചേക്കേറുന്നു .താങ്കൾ അഴിയൂർ മണ്ഡലം കമ്മിറ്റിയുടെ മേൽ പ്രത്യേക ശ്രദ്ധ വേണമെന്നു അഭ്യർത്ഥിക്കുന്നു .


വിനയപൂർവ്വ
സമീർഷ ..
See More
Thomas Chacko
· May 16, 2018
ഇജ്ജാതി മൈരൻ ആയിപോയല്ലോ നീ സിദ്ധിഖ് ഇക്ക .
Hisan Hisanibunuhusain
· March 1, 2018
കേരളം കണ്ട കരുത്തനായ ഡിസിസി പ്രസിഡന്റ്
മലബാറിന്റെ സുൽത്താൻ..
Arun Kambrath
· January 15, 2018
ടെൻഷനടിച്ചിരിക്കുംന്ന സമയം......നല്ല നല്ല മണ്ടത്തരങ്ങൾ വായിച്ചു റിലാക്സ് ചെയ്യാൻ പറ്റിയ പേജ്....
Sky Leaf
· March 4, 2018
T S യും KS യും എന്നും എനിക്ക് ജീവനാണ് ......
Arif Muhammed PM
· February 21, 2018
പോരാടുക മനുഷ്യനന്മക്ക് വേണ്ടി
Unnikrishnan Vayadi
· December 26, 2017
കേരളത്തിന്റെ മുത്ത് ഏറ്റവും മികച്ച സംഘാടകൻ കോഴിക്കോടിന്റെ അഭിമാനം
Videos
ന്യുദല്‍ഹി: കാശ്മീരിലെ കത്‌വയില്‍ എട്ടുവയസുകാരിയായ ആസിഫയെന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി. ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരുന്നെന്ന് സര്‍ദേശായി ചോദിച്ചു. ആ കൃത്യം ചെയ്തത് ഒരു റോഹിങ്ക്യക്കാരനോ കാശ്മീര്‍ താഴ്വരയില്‍ നിന്നുള്ളവരോ ആയിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നോ നമ്മുടെ പ്രതികരണം അദ്ദേഹം ചോദിച്ചു. ജമ്മു കാശ്മീരിലെ കത്വയില്‍ ക്ഷേത്രത്തിനകത്ത് വെച്ച് എട്ടുവയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംസഗം ചെയ്തു കൊന്ന സംഭവത്തെ കുറിച്ച് ഇന്ത്യ ടുഡേ ചാനലിലെ തന്റെ വാര്‍ത്ത പരിപാടിയിലാണ് സര്‍ദേശായി പൊട്ടിത്തെറിച്ചത്. മൂന്ന് മാസക്കാലത്തോളം ക്രൂരമായ മൗനമാണ് ഈ പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തോട് രാജ്യം പുലര്‍ത്തിയതെങ്കിലും ഇപ്പോള്‍ അതിശക്തമായ പ്രതികരണങ്ങളാണ് കൊലപാതകത്തിനെതിരെ രാജ്യത്ത് നിന്നും ഉയര്‍ന്ന് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നമ്മള്‍ ഉണര്‍ന്നില്ലെങ്കില്‍ എപ്പോഴാണ് നമ്മള്‍ ഉണരുക എന്നും അദ്ദേഹം ചോദിക്കുന്നു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അപമാനമുണ്ടാക്കുന്ന സംഭവമാണ് കത്‌വയില്‍ ഉണ്ടായതെന്ന് പറഞ്ഞ സര്‍ദേശായി കേസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. എന്ത് കൊണ്ടാണ് ന്യായീകരിക്കാനാവാത്ത ഈ കുറ്റകൃത്യത്തെ പ്രതിരോധിച്ച് ജമ്മുവിലെ ബി.ജെ.പി മന്ത്രിമാര്‍ രംഗത്തെത്തുന്നത്, പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോള്‍ ഭാരത് മാതാ കീ ജയ് വിളിച്ചും ജയ് ശ്രീ റാം വിളിച്ചും അതിനെ പ്രതിരോധിക്കുന്നതിന്റെ കാരണമെന്താണ്, കേസില്‍ ജമ്മു കാശ്മീര്‍ പൊലീസിനെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്നും ബാര്‍ കൗണ്‍സില്‍ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ വികാരമെന്താണ്..? അദ്ദേഹം ചോദിക്കുന്നു. നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ അത് തകര്‍ക്കുന്ന കാഴ്ചയാണ് ജമ്മുകാശ്മീരില്‍ കാണുന്നത്. ഇത് ഭാവിക്ക് ഒട്ടും ശുഭകരമാവില്ല. കത്‌വ ബലാത്സംഗത്തിലെ പ്രതികള്‍ക്ക് ശക്തമായ ശിക്ഷ കിട്ടണമെന്നും രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും ആത്മപരിശോധന നടത്തണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലി നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയായ ആസിഫയെ ക്രൂര പീഡനത്തിനിരയാക്കിത്. കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്. അതേസമയം കുട്ടിയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങളും കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ജമ്മു കാശ്മീരിലെ കുത്വാ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ ഓഫീസിനു മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയപ്പോള്‍ ഒരുകൂട്ടം അഭിഭാഷകരാണ് ഇത് തടയാന്‍ ശ്രമിച്ചത്. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും കത്‌വയിലെ ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിക്കുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എട്ടുപേരില്‍ ഏഴുപേര്‍ക്കെതിരെയാ കുറ്റപത്രവും ക്രൈംബ്രാഞ്ച് മജിസ്ട്രേട്ടിനു മുമ്പാകെ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു കോടതിയ്ക്ക് പുറത്തെ അഭിഭാഷകരുടെ പ്രതിഷേധം. ഹിന്ദു ഏക്ത മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു ബാര്‍ അസോസിയേഷന്‍ ക്രൈംബ്രാഞ്ചിനെതിരെ രംഗത്തെത്തിയത്. കുറ്റാരോപിതരെ പിന്തുണച്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നതോടെ ഹിന്ദു- മുസ്ലിം വര്‍ഗീയ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ജമ്മു കാശ്മീര്‍ പൊലീസ് കേസില്‍ സിഖ് വംശജരായ രണ്ടു ഉദ്യോഗസ്ഥരെ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. കേസില്‍ വര്‍ഗീയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജമ്മു പൊലീസിന്റെ തീരുമാനം. ഭൂപീന്ദര്‍ സിങ്, ഹര്‍മീന്ദര്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ജമ്മു കാശ്മീര്‍ പൊലീസിന്റെ പ്രോസിക്യൂഷന്‍ വിങ്ങിലെ ചീഫ് പ്രോസിക്യൂട്ടിങ്ങ് ഓഫീസറാണ് ഭൂപീന്ദര്‍ സിങ്. ഹര്‍മീന്ദര്‍ സിങ് സാമ്പയിലെ ചീഫ് പ്രോസിക്യൂട്ടിങ് ഓഫീസറും.
227
2
Posts

How do you intend to promote the issue of secularism?

By fighting the BJP—the source of the communal venom.

This is a negative way of looking at it. Surely the Congress (Indira) has a more positive strategy?

...

At the moment the poison of communalism let loose by the BJP has pervaded the whole atmosphere because of what the Janata Dal Government did by boosting and magnifying the importance of the BJP and bringing them ‘up front’ during their tenure. We have to fight all this. Secularism is very clearly one of the foundation blocks of our country; and any weakening of secularism is going to damage the country.

പ്രിയ രാജീവ്‌ ഗാന്ധിയുടെ ഓർമ്മ ദിനം. 1991 മാർച്ചിൽ അതായത്‌ കൊല്ലപ്പെടുന്നതിനു രണ്ട്‌ മാസം മുമ്പ്‌ അദ്ദേഹം നൽകിയ അഭിമുഖത്തിലെ രണ്ട്‌ ചോദ്യവും ഉത്തരവുമാണു മുകളിൽ കൊടുത്തിരിക്കുന്നത്‌.

വർഗ്ഗീയ വിഷം ചീറ്റുന്ന ബിജെപിക്കെതിരെയുള്ള പോരാട്ടം അദ്ദേഹം ഓർമ്മിപ്പിക്കുന്നു. മതേതരത്വമാണു ഇന്ത്യയുടെ അടിസ്ഥാന ശില എന്നും അദ്ദേഹം അടിവരയിടുന്നു.
അന്ന് ജനതാ ദൾ ബിജെപിയെ കോൺഗ്രസിനെ തകർക്കാൻ വളർത്താൻ ശ്രമിച്ചിരുന്നു, എന്നാൽ അവർ ഇപ്പോൾ പ്രായിശ്ചിത്തം ചെയ്ത്‌ തുടങ്ങിയിരിക്കുന്നു. അദ്ദേഹം ഭയന്ന ആ വിഷം ഇന്ത്യയിൽ എങ്ങും പടർന്നിരിക്കുന്നു, കാലം അദ്ദേഹത്തിന്റെ രക്തത്തിൽ പിറന്നവനെ ആ വിഷത്തിൽ നിന്ന് മോചിപ്പിക്കാൻ ദൗത്യമേൽപ്പിച്ചിരിക്കുന്നു. പ്രിയപ്പെട്ട രാജീവ്‌ ഗാന്ധി... അങ്ങ്‌ ഇപ്പോഴും ഇവിടെ ഞങ്ങളെ നയിക്കുന്നു...

See More
Image may contain: 1 person

കോൺഗ്രസ്സിന്റെ ശേഷികളിൽ സംശയമുന്നയിച്ചവർക്കുള്ള കൃത്യതയാർന്ന മറുപടിയാണ് കർണാടക തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ചുണ്ടായ രാഷ്ട്രീയ നാടകങ്ങളും നൽകിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഊർജ്വസ്വലമായ അണിയറ നീക്കങ്ങളാണ് കർണാടക തെരഞ്ഞെടുപ്പ് നടന്ന മെയ് 12ന്റെ തലേദിവസം മുതൽ കോൺഗ്രസ്സ് നടത്തിയത്.

ശനിയാഴ്ച വൈകീട്ട് തിരിച്ച് ബെംഗളൂരുവിലേക്ക് നീങ്ങാൻ നേരത്ത് ഒരു എംഎൽഎയെ കാണാതായത് കോൺഗ്രസ്സ് വ‍ൃത്തങ്ങളിൽ ആ....
theindianrepublic.in
Posts

കപട ദേശീയവാദികളുടെ മുഖം മൂടി ഷാനി പറിച്ചെറിയുന്നത്‌ കാണൂ... കർണ്ണാടക നിയമസഭയിൽ ദേശീയഗാനം ആലപിക്കുമ്പോൾ യദ്യൂരപ്പയും കൂട്ടരും പുറംതിരിഞ്ഞ്‌ നടക്കുന്നത്‌ കാണൂ... ഇവരാണു തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കി അക്രമണം അഴിച്ച്‌ വിട്ടത്‌. അധികാരത്തിന്റെ ഭ്രാന്തിനു കർണ്ണാടകയിൽ കോൺഗ്രസ്‌ ഒരു ചെറിയ ചികിൽസ നൽകിയപ്പോൾ നാം ജനധിപത്യവാദികൾക്ക്‌ ഒരാശ്വാസം ലഭിച്ചിട്ടുണ്ട്‌.

It looks like you may be having problems playing this video. If so, please try restarting your browser.
Close
Posted by Adv T Siddique
47,524 Views
47K Views

കർണ്ണാടകയിൽ എച്‌ ഡി കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേൽക്കും. രാജീവ്‌ ഗാന്ധിയുടെ ചരമവാർഷിക ദിനമായതിനാൽ മെയ്‌ 21 തിങ്കളാഴ്ച്ച നടത്താനിരുന്ന സത്യപ്രതിജ്ഞ മാറ്റി വെക്കുകയായിരുന്നു. ശ്രീമതി സോണിയ ഗാന്ധി, കോൺഗ്രസ്‌ പ്രസിഡണ്ട്‌ രാഹുൽ ഗാന്ധി, മമതാ ബാനർജി, മായാവതി, അഖിലേഷ്‌ യാദവ്‌, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖർ റാവു എന്നിങ്ങനെ പ്രതിപക്ഷ നിരയിലുള്ള നേതാക്കൾക്കെല്ലാം ക്ഷണം ലഭിച്ചു.

theindianrepublic.in

കർണ്ണാടകയിലെ വിജയത്തിനു ശേഷം രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനം. പ്രാധാനമന്ത്രിയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ച വീഡിയോ കാണുക.

It looks like you may be having problems playing this video. If so, please try restarting your browser.
Close
Posted by Adv T Siddique
10,212 Views
10K Views

അനിവാര്യമായ അന്ത്യം? യദ്യൂരപ്പയെ കോൺഗ്രസ്‌ രാജിവെപ്പിച്ചു.
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട്‌ നാണം കെട്ട്‌ രാജിവച്ച്‌ പുറത്ത്‌ പോയിരിക്കുന്നു.
കുതിരക്കച്ചവടം നടത്താനുള്ള എല്ലാ ശ്രമങ്ങളും കോൺഗ്രസ്‌ പരാജയപ്പെടുത്തി. ഓഡിയോ സഹിതം നിരവധി തെളിവുകൾ കോൺഗ്രസ്‌ പുറത്ത്‌ വിട്ടു. ഒടുവിൽ മുതലക്കണ്ണീർ ഒഴുക്കിയപ്പോൾ കർണ്ണാടകയിലേയും ഇന്ത്യയിലെ ഒന്നാകെയും ജനാധിപത്യ വിശ്വാസികൾ ആഹ്ലാദിക്കുകയാണു. യദ്യൂരപ്പയും മകനും ദേശീയ നേതാവ്‌ മുരളീധര റാവു അടക്കമുള്ളവരുടെ ശബ്ദമാണു ...കോൺഗ്രസ്‌ പുറത്ത്‌ വിട്ടത്‌. കോൺഗ്രസ്‌ എം എൽ എമാർ ആ ഫോൺ ശബ്ദങ്ങൾ പാർട്ടി നേതൃത്വത്തിനു കൈമാറിയതോടെ കോൺഗ്രസ്‌ എം എൽ എമാരുടെ കോൺഗ്രസിനോടുള്ള കൂറു വെളിപ്പെട്ടു. കോൺഗ്രസ്‌ രക്ഷിച്ചത്‌ കോൺഗ്രസിനെയല്ല; ഇന്ത്യൻ ജനാധിപത്യത്തെയാണു. ഇന്ന് കർണ്ണാടക നിയമസഭയിൽ കണ്ടത്‌ നാളെ ഇന്ത്യൻ പാർലമെന്റിൽ കാണും, കോൺഗ്രസുകാർക്കിനി വിശ്രമമില്ല. കോൺഗ്രസ്‌ പഴയ പടക്കുതിരയാണു, ഒന്ന് കുടഞ്ഞെണീറ്റാൽ ഏത്‌ യുദ്ധമുഖത്തേയും അതിജയിക്കും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അശോക്‌ ഗെഹ്‌ലോട്ടും ഗുലാം നബി ആസാദും, സിദ്ധരാമയ്യയും, ദീ കെ ശിവകുമാറും തുനിഞ്ഞിറങ്ങിയപ്പോൾ മോദിയും അമിത്‌ ഷായും നിരവധി കേന്ദ്രമന്ത്രിമാരും ബെല്ലാരിയിലെ ക്രിമിനൽ പണച്ചാക്കുകളും യദ്യൂരപ്പയും ശ്രീരാമലുവും അടിയറവ്‌ പറഞ്ഞിരിക്കുന്നു. "ഇത്‌ ചെറിയ കളിയല്ല ഷാനീ..." എന്ന ആ വാക്കുകൾ ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ബിജെപിയോട്‌ ഇപ്പോൾ പറഞ്ഞ്‌ തുടങ്ങിയിരിക്കുന്നു.

See More
Image may contain: 1 person, text

ബിജെപിയുടെ എല്ലാമെല്ലാമായ ജനാർദ്ധന റെഡ്ഡി റായ്ച്ചൂർ കോൺഗ്രസ്‌ എംഎൽഎയോട്‌ കൂറുമാറാൻ ആവശ്യപ്പെട്ട്‌ സംസാരിച്ചതിന്റെ ഓഡിയോ പുറത്ത്‌. ഇപ്പോഴുള്ളതിനേക്കാൾ നൂറിരട്ടി സമ്പന്നനാക്കും എന്ന് ഉറപ്പ്‌ നൽകുന്നു.
ഓഡിയോയും കന്നഡയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള വിവർത്തനവും ഈ ലിങ്കിൽ നിങ്ങൾക്ക്‌ കാണാം.

Hours to go for the crucial trust vote in the Karnataka assembly and the Congress has released an explosive audio clip to prove their allegation of horse-trading by the BJP. The party in a press meeting in Bengaluru on Friday evening released a 2 minute 41 second audio clip, and alleged that it had....
thenewsminute.com
It looks like you may be having problems playing this video. If so, please try restarting your browser.
Close
Posted by Adv T Siddique
14,791 Views
14K Views

ഗവർണ്ണർ വാല വാലാട്ടൽ തുടരുന്നു. കർണ്ണാടക ഗവർണ്ണർ സുപ്രീം കോടതി വിധിക്ക്‌ ശേഷവും തന്റെ കളസം പൊക്കിക്കാണിക്കുകയാണു, സഭയിൽ ഏറ്റവും മുതിർന്ന സാമാജികനെ പ്രോടേം സ്പീക്കറാക്കണമെന്ന് സുപ്രീം കോടതി വിധി മറികടന്ന് ആർ എസ്‌ എസുകാരനായ കെ ജി ഭൂപയ്യയെ പ്രോ ടേം സ്പീക്കറാക്കിയിരിക്കുന്നു. യദ്യൂരപ്പയുടെ വലം കൈയ്യായ ഭൂപയ്യ 2009-2013 കാലത്ത്‌ ബിജെപി തിരഞ്ഞെടുത്ത സ്പീക്കറായിരുന്നു. 2011ൽ യദ്യൂരപ്പക്ക്‌ വേണ്ടി 11 എം എൽ എമാരെ ഡിസ്ക്വാളിഫൈഡ്‌ ചെയ്ത പാരമ്പര്യവും ഉണ്ട്‌. കോൺഗ്രസിന്റെ ദേശ്‌പാണ്ഡെയാണു സഭയിലെ മുതിർന്ന സാമാജികൻ. അദ്ദേഹമാണു സുപ്രീം കോടതി പറഞ്ഞതനുസരിച്ച്‌ പ്രോടേം സ്പീക്കറാവേണ്ടിയിരുന്നത്‌. അദ്ദേഹം 8 തവണ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഭൂപയ്യ 3 തവണ മാത്രമേ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. ജനാധിപത്യ സംവിധാനത്തെ സുപ്രീം കോടതി വിധി പോലും മറികടന്ന് അട്ടിമറിക്കുകയാണു ബിജെപി.

Image may contain: 2 people, people standing and people sitting

ചെങ്ങന്നൂർ യുഡിഫ് സ്ഥാനാർഥി അഡ്വ ഡി വിജയകുമാറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്
https://www.facebook.com/vijayakumarchengannur/

Adv D Vijayakumar's photo.
Adv D Vijayakumar
23,060 Likes
13,846 talking about this

കര്‍ണാടക: കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു; നാളെ ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ജനാധിപത്യം അട്ടിമറിച്ച് ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ട് പി.സി.സി അധ്യക്ഷന്‍മാര്‍ക്ക് കത്തയച്ചു.

കര്‍ണാടക ഗവര്‍ണറുടെ നടപടി പദവിക്ക് നിരക്കാത്തതും ഭരണഘടനാ വിരുദ്ധവുമാണു. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും നാളെ ധര്‍ണ നടത്തും. എല്ലാ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും പി.സി.സി അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കണമെന്നും എ.ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്‌.

Image may contain: text

കോൺഗ്രസിനു കോടതിയിൽ തിരിച്ചടി എന്ന് പറയുകയും എഴുതുകയും ചെയ്യുന്ന മാധ്യമങ്ങളോട്‌; തിരിച്ചടി കോൺഗ്രസിനല്ല; ഇന്ത്യൻ ജനാധിപത്യത്തിനാണു എന്ന് പറയാൻ എന്ത്‌ കൊണ്ട്‌ നിങ്ങൾക്കാവുന്നില്ല. ഈ ഭയം എന്തിനാണു? കോൺഗ്രസ്‌ ഇന്ത്യയിലെ ജനാധിപത്യത്തിനു ഒരിറ്റ്‌ ദാഹജലം നൽകാനുള്ള ശ്രമത്തിലാണു. അത്‌ കൊണ്ടാണു പാതിരാത്രിയിൽ പോലും സുപ്രീം കോടതിയുടെ വാതിലിൽ മുട്ടിയത്‌. ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുമ്പോൾ ഈ രാജ്യം പടുത്തുയർത്തിയ കോൺഗ്രസിനു വെറുതെയിരിക്കാനാവില്ല. വീണ്ടും വീണ്ടും പൊരുതുക തന്നെ ചെയ്യും. ...കോൺഗ്രസ്‌ ഉണർന്നിരിക്കുമ്പോൾ ഏത്‌ കാവൽപ്പട്ടികൾ ഉറങ്ങിയാലും വച്ച്‌ നീട്ടുന്നത്‌ കണ്ട്‌ വാലാട്ടിയാലും ഒന്നും സംഭവിക്കില്ല. ഉറക്കിൽ നിന്ന് സുപ്രീം കോടതിയെ മാത്രമല്ല; ഈ രാജ്യത്തെ ഒന്നാകെ ഉണർത്തും കോൺഗ്രസ്‌.

നഗ്നമായ ജനാധിപത്യ ലംഘനത്തെ ചാണക്യതന്ത്രം എന്നൊക്കെയാണു ചിലർ പറഞ്ഞ്‌ നടക്കുന്നത്‌. കർണ്ണാടകയിൽ ബിജെപിയുടെ ഒരു സ്വപ്നവും നടക്കാൻ പോകുന്നില്ല. കോൺഗ്രസ്‌ വരിക തന്നെ ചെയ്യും.

See More
No automatic alt text available.

1.45 AM
സുപ്രീം കോടതി മൂന്നംഗ ബെഞ്ച്‌ കോൺഗ്രസിന്റെ വാദം കേൾക്കുന്നു. ജനാധിപത്യം സംരക്ഷിക്കാൻ ഞങ്ങൾ കോൺഗ്രസുകാർ ഉറങ്ങില്ല. ജനാധിപത്യം തകരുമ്പോൾ അവസാന ആശ്രയം സുപ്രീം കോടതി മാത്രമാണു.

Image may contain: 4 people, text

ഒരു ഭരണഘടനാ സ്ഥാപനം തകർത്തതിന്റെ സാക്ഷ്യപത്രം, ഗവർണ്ണർ തെരുവിൽ കലാപം അഴിച്ച്‌ വിടുന്ന ആർ എസ്‌ എസുകാരന്റെ നിലവാരത്തിലേക്ക്‌ എത്തിയതിന്റെ തെളിവ്‌, ഒരു ഫാസിസ്റ്റ്‌ ഭരണകൂടത്തിനു എന്ത്‌ ജനാധിപത്യം? എന്ത്‌ ഭരണഘടന!? 15 ദിവസമാണു കുതിരക്കച്ചവടത്തിനു അനുവദിച്ചത്‌, ഗവർണ്ണർ നേരിട്ട്‌ കുതിരക്കച്ചവടത്തിനു ഇറങ്ങിയിരിക്കുന്നു എന്നതിനു ഇതിലും വലിയ തെളിവ്‌ വേണ്ട, നിങ്ങളുടെ 117 എം എൽ എമാരുമായി എന്നെ കാണാൻ വരണ്ട, 103 എം എൽ എമാരുള്ള ബിജെപി സർക്കാറുണ്ടാക്കട്ടെ എന്ന നിലപാട്‌ നഗ്നമായ ഭരണഘടനാ ലംഘനം ത...ന്നെയാണു.

ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ടു. രാത്രി വൈകി ചീഫ് ജസ്റ്റിസിനെ കണ്ട പാര്‍ട്ടി നേതാക്കള്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതാദ്യമായാണ് രാഷ്ട്രീയ വിഷയുമായി ബന്ധപ്പെട്ട ഒരു കേസ്
രാത്രി ചീഫ് ജസ്റ്റിസിന് പരിഗണിക്കേണ്ടി വരുന്നത്. ചീഫ് ജസ്റ്റിസിന്റെ വസതിയിലാണ് കോണ്‍ഗ്രസ്-ജെ.ഡി.എസിന്റെ സംയുക്ത ഹര്‍ജി ദീപക് മിശ്രക്ക് നല്‍കിയത്.

See More
Image may contain: text

ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇരുണ്ട യുഗത്തിലൂടെ കടന്ന് പോകുകയാണു. അധികാരവും പണവും ഉപയോഗിച്ച്‌ ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളേയും മാധ്യമങ്ങളേയും വിലക്ക്‌ വാങ്ങുകയോ ഭീഷണിപ്പെടുത്തി കൂടെ നിർത്തുകയോ ചെയ്യുന്ന രീതിയാണു ബിജെപിയുടെ മോദിയും അമിത്‌ ഷായും നടത്തിക്കൊണ്ടിരിക്കുന്നത്‌. ഏറ്റവും ഒടുവിൽ ബഹുമാന്യനായ ശശി തരൂർ എം പിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരിക്കുന്നു. കഴിഞ്ഞ നാലു വർഷമായി അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തിന്റെ പേരിൽ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി കൂടെ ...നിർത്താൻ ശ്രമിക്കുന്നു. ആഗോള പൗരനും എഴുത്തുകാരനുമായ ശശി തരൂർ ബിജെപിയുടെ വർഗ്ഗീയ ഫാസിസ്റ്റ്‌ പാർട്ടിയുമായി യോജിച്ച്‌ പോകുന്നത്‌ ആത്മഹത്യക്ക്‌ തുല്യമായാണു കാണുന്നത്‌, എന്താണു ഇന്ത്യ എന്ന് മനസ്സിലാക്കുന്ന അദ്ദേഹം ഇന്ത്യ എന്നാൽ കോൺഗ്രസാണു എന്ന് തിരിച്ചറിയുന്നു എന്നതാണു സത്യം. ജാതിമത വർഗ്ഗീയ ഭാഷാ ഭേദമന്യേ ഇന്ത്യ എന്ന വികാരം കോൺഗ്രസാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു.
അദ്ദേഹത്തെ കൂടെ നിർത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ ബിജെപി ഭാര്യയെ കൊന്നു എന്ന് മോദിയുടെ മെഗാഫോണായ റിപ്പബ്ലിക്‌ ചാനലിലൂടെ പറഞ്ഞ്‌ നടന്നു, ഒടുവിൽ ഒരു തെളിവും ഇല്ലാതെ ഇരുട്ടിൽ തപ്പിയപ്പോൾ പുതിയ ഒരു അടവ്‌ പുറത്തെടുത്തിരിക്കുന്നു. കൊലപാതകമല്ല; ആത്മഹത്യയാണെന്ന്, പ്രേരണ ശശി തരൂരാണെന്ന്, ഡൽഹി പോലീസ്‌ കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലാണു, അവരെ ഉപയോഗിച്ചാണു ഈ പുതിയ കളി. ലക്ഷ്യം തിരുവനന്തപുരം സീറ്റ്‌. എന്ത്‌ സംഭവിച്ചാലും കേരളത്തിൽ നിന്ന് ഒരു സീറ്റ്‌ എന്ന അമിത്‌ ഷായുടെ ലക്ഷ്യം നേടാനാണു ഈ പുതിയ തന്ത്രം മെനഞ്ഞിരിക്കുന്നത്‌. ശശി തരൂരിനെ നേരിട്ട്‌ തിരുവനന്തപുരം പിടിക്കാൻ കഴിയില്ല എന്ന് വ്യക്തമായി അറിയാവുന്ന ബിജെപി അദ്ദേഹത്തിന്റെ ഇമേജ്‌ തകർത്ത്‌ അദ്ദേഹത്തെ തോൽപ്പിക്കാനാവുമോ എന്നാണു ഇപ്പോൾ ശ്രമിക്കുന്നത്‌.

ആരാണു ശശി തരൂർ എന്നും ആരാണു ക്രിമിനലായ അമിത്‌ ഷാ എന്നും തിരിച്ചറിയാൻ മലയാളിക്ക്‌ കഴിയും, അതാണല്ലോ മലയാളി. അമിത ഷാ ആരാണു? ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനൽ, വ്യാജ ഏറ്റുമുട്ടൽ വിദഗ്ദൻ, ഇന്ത്യയിലെ ജഡ്ജിനെ പോലും കൊന്ന കേസിൽ ചോദ്യം ചെയ്യപ്പെടുന്നയാൾ, കലാപങ്ങളുടെ ആസൂത്രകൻ, ജനാധിപത്യം പണവും അധികാരവും ഉപയോഗിച്ച്‌ കൈക്കലാക്കുന്നവൻ, ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ ഇരുട്ടിലേക്ക്‌ തള്ളി വിടുന്നവൻ, ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുമ്പോൾ സ്വന്തം കാലു നക്കികളായ മാധ്യമങ്ങളെ കൊണ്ട്‌ ആ ഉഡായിപ്പിനെ ചാണക്യ തന്ത്രം എന്ന് പറയിപ്പിക്കുന്നവൻ, ആ അമിത്‌ ഷാക്ക്‌ എന്ത്‌ വില കൊടുത്തും തിരുവനന്തപുരം സീറ്റ്‌ വേണം. അതിനു ശശി തരൂരിനെ തകർക്കണം, അതാണു ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്‌, ഭാര്യയുടെ മരണത്തിൽ ഉള്ള്‌ നൊന്ത്‌ നടക്കുന്ന ആ മനുഷ്യനെ ഭാര്യയെ കൊന്നവനാക്കാനുള്ള ശ്രമം ഒരിക്കൽ തിരുവനന്തപുരത്തെ ജനം തള്ളിക്കളഞ്ഞതാണു. ഇനിയും അത്‌ തന്നെ ആവർത്തിക്കും എന്നല്ലാതെ വേറെ ഒന്നും പറയാനില്ല.
#withshashitharoor

See More
Image may contain: 1 person, closeup