Posts

ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂള്‍

പ്രിയപ്പെട്ട രക്ഷിതാക്കളേ,

സുഖമാണെന്ന് വിശ്വസിക്കുന്നു. 2017-18 അധ്യയനവര്‍ഷം കഴിഞ്ഞ് നമ്മുടെ കുട്ടികള്‍ അവധിക്കാലം ആഘോഷിക്കാന്‍ തുടങ്ങിയിരിക്കുകയാണല്ലോ. പോയ വര്‍ഷത്തെ അവലോകനം ചെയ്ത് സ്‌കൂളിന്റെ നല്ല കാര്യങ്ങളെ നിലനിര്‍ത്താനും ദുര്‍ബ്ബലമായ വശങ്ങളെ ശക്തമാക്കാനും അടുത്ത വര്‍ഷത്തെ പ്ലാനിംഗ് നടത്താനും ഉള്ള സമയമാണിത്.

...Continue Reading
Image may contain: text
Image may contain: text

A Movement For Tomorrow :
Dayapuram Theme Video

Directed by Siddartha Siva

...

Social Justice.
Communal Harmony.

New Education Spirit of Volunteerism.

See More
It looks like you may be having problems playing this video. If so, please try restarting your browser.
Close
161K Views
Photos
Videos
30 Anniversary Celebrations
44
3
AATHMAGEETHAM ATHANI
7
Posts

https://youtu.be/JmaMi6bPD8w

A compilation video of the event, prepared and presented by Cloudberry.

A compilation video of the event, prepared by Cloudberry as a present to Dayapuram!
youtube.com

For justice, kindness and inclusivism, against racism, lack of kindness and violence, Adivasi solidarity meeting by the Dayapuram collective.

Image may contain: one or more people
C T Abdurahim

ഈ പാവങ്ങള്‍ക്കുവേണ്ടി എന്തുചെയ്യാനാവും?

സി.ടി. അബ്ദുറഹീം

അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന് എത്രമേല്‍ ധര്‍മ്മനിഷ്ഠനാണ് മലയാളിയെന്നും ധര്‍മ്...മച്യുതി കണ്ടാല്‍ അവന്‍ ഏതളവില്‍ രോഷംകൊള്ളുമെന്നും തെളിയിച്ചിരിക്കുന്നു. അധര്‍മ്മം കണ്ടാല്‍ ഇങ്ങനെ വേണം പ്രതികരിക്കാന്‍. പ്രധാനപ്പെട്ട എല്ലാ പാര്‍ട്ടികളിലെയും ചുണക്കുട്ടികളുടെ സാന്നിധ്യവും കൂട്ടായ്മയും അവിടെ ഉണ്ടായിരുന്നു. അറപ്പ് കൂടാതെ കൈത്തരിപ്പ് മാറ്റാനുള്ള പരിശീലനം എത്ര കാര്യക്ഷമമായാണ് അവര്‍ക്ക് ലഭിച്ചതെന്ന് ആരും അത്ഭുതപ്പെട്ടുപോവും. കൂട്ടത്തില്‍ ഒരാളും ഈ കൊടുംക്രൂരതക്കെതിരെ ചെറുവിരല്‍പോലും അനക്കിയില്ല. അത്രമാത്രം പൊറുക്കാനാവാത്ത അപരാധം തന്നെയാണല്ലോ ആ പാവം 'മിണ്ടാപ്രാണി' ചെയ്തത്. വിശേഷിച്ച് തലക്ക് നല്ല വെളിവില്ലാത്തവന്‍. ചോദിക്കാനും പറയാനും ആരുമില്ലാത്തവന്‍. മര്‍ദ്ദിക്കപ്പെട്ടപ്പോള്‍ കണ്ണിലേക്ക് നോക്കിനിന്ന പഞ്ചപാവം. വിശപ്പടക്കാന്‍വേണ്ടി ചെയ്തുപോയ ഈ കുറ്റം സത്യസന്ധതയുടെ കാവല്‍ഭടന്മാര്‍ എങ്ങനെ സഹിക്കും? കഷ്ടം!

ആദിവാസി കോളനിയില്‍ കണ്ട ഒരനുഭവം ഇവിടെ ഓര്‍മ്മ വരുന്നു: മുത്തങ്ങാ പ്രശ്‌നം കത്തിനില്‍ക്കുന്ന അവസരം. ജാനുവിന്റേയും ഗീതാനന്ദന്റേയും നേതൃത്വത്തില്‍ ആദിവാസികള്‍ ഭൂമിക്കുവേണ്ടി കുടില്‍ കെട്ടി നടത്തിയ സമരം പോലീസിന്റെ ഇടപെടല്‍മൂലം കലുഷമായ അവസ്ഥ. രംഗം ഒട്ടൊന്ന് ശാന്തമായപ്പോള്‍ ദയാപുരംവിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ഒരു സംഘം മുത്തങ്ങയിലേക്ക് പുറപ്പെട്ടു. ആദിവാസി ജീവിതം കുട്ടികളെ നേരിട്ട് കാണിക്കുകയായിരുന്നു ഉദ്ദേശം. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധതകൂടി വളര്‍ത്താനുള്ള സംവിധാനത്തിന്റെ ഭാഗമായുള്ള സന്ദര്‍ശനം. പുറപ്പെടുംമുമ്പ് ഉച്ചഭക്ഷണം (നെയ്‌ച്ചോര്‍) കൂടെ കരുതിയിരുന്നു. മുത്തങ്ങയിലെത്തി ആദിവാസികളുടെ കുടിലുകള്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. വെണ്ണീര്‍ക്കൂനയായി മാറിയ പന്തലുകളുടെയും കുടിലുകളുടെയും ഇടയിലൂടെ കാടിനുള്ളിലെ ഊരില്‍ എത്തി. തുടക്കത്തിലെ അപരിചിതാവസ്ഥക്കുശേഷം ആദിവാസി പെണ്ണുങ്ങളും കുട്ടികളും ആണുങ്ങളും പെട്ടെന്ന് ഇണങ്ങി. മൂന്ന് ചെറിയ കുടിലുകള്‍ ഒന്നാക്കിയപോലെയുള്ള കൂര. വെയിലിനും മഴക്കും ആ കുടിലുകള്‍ക്കുള്ളില്‍ കുടിപാര്‍ക്കാവുന്ന അവസ്ഥ. നാല്‍പതിലധികം അംഗങ്ങളെ അട്ടിക്കിടുന്ന ഇടുങ്ങിയ അകത്തളം. പട്ടിണി കിടന്നു വലയുന്ന കുട്ടികളും സ്ത്രീകളും. ഒറ്റമുണ്ടില്‍ ആണ്‍കോലങ്ങള്‍. മലമൂത്ര വിസര്‍ജ്ജനത്തിന് യാതൊരു സംവിധാനവുമില്ല. 'വെളിച്ചം പരക്കുംമുമ്പ് ഞങ്ങള്‍ സ്ത്രീകള്‍ കാട്ടിനുള്ളിലാണ് പോവാറ്' എന്നായിരുന്നു ഞങ്ങളുടെ ചോദ്യത്തിന് സ്ത്രീകളുടെ മറുപടി. സ്വാതന്ത്ര്യം ലഭിച്ചു വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാതെ, ജോലിയും കൂലിയുമില്ലാതെ, ഒരിഞ്ചു ഭൂമിയില്ലാതെ കാട്ടാനകള്‍ക്കും ഹിംസ്രജന്തുക്കള്‍ക്കുമിടയില്‍ പേടിച്ചു കഴിയുന്ന നരക ജീവിതങ്ങള്‍. വിദ്യാലയവും ആശുപത്രിയും അപ്രാപ്യം. സര്‍ക്കാര്‍ വകയിരുത്തുന്ന സഹായ പദ്ധതികളുടെ ഒരു ശതമാനംപോലും ലക്ഷ്യം കാണാതെ, ഇടനിലക്കാരുടെ കീശയിലെത്തുന്ന ദുരവസ്ഥ. പുറമെനിന്ന് ആദിവാസികളുമായി ബന്ധപ്പെടുന്ന ആരെയും വീക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യേക ഏജന്‍സികള്‍ കാവലുണ്ടത്രെ. മിക്ക പാര്‍ട്ടികള്‍ക്കും വേണ്ടത് അവരുടെ വോട്ട് മാത്രം. ഞങ്ങള്‍ അകലെ മാറി ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ചില ആദിവാസി പുരുഷന്മാര്‍ അടുത്തുവന്നു. ചോറ് കണ്ട് അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇതേവരെ നെയ്‌ചോറ് കഴിച്ചിട്ടില്ല. കഞ്ഞി മാത്രമേ കഴിച്ചിട്ടുള്ളു. ആ പാവങ്ങള്‍ക്കുകൂടി ആഹാരം കരുതാതിരുന്നതില്‍ വല്ലാത്ത ദുഃഖം തോന്നി. വിശിഷ്ടഭോജ്യങ്ങള്‍ക്ക് മുമ്പിലിരിക്കുമ്പോള്‍ ആ വാക്കുകള്‍ പലപ്പോഴും ഓര്‍മ്മയില്‍ പാഞ്ഞെത്തുന്നു. ഇന്ത്യന്‍ പൗരന്മാര്‍ തന്നെയായ ഈ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതപാഠം കുട്ടികളുടെ കണ്ണുകള്‍ നനച്ചു. പരിഹാരം എന്ത്? ദൈവത്തോട് സങ്കടമുന്നയിക്കാനേ ആ പാവങ്ങള്‍ക്ക് കഴിയൂ.

ഊരില്‍നിന്ന് വൈകുന്നേരം ഞങ്ങള്‍ മടങ്ങി. കാടുവിട്ട് പ്രധാന വഴിയിലെത്തിയപ്പോള്‍ കണ്ടത് ഒരു തമാശക്കാഴ്ചപോലെ ഏറെ വിസ്മയകരമായി: ഒന്നിന് പിറകെ ഒന്നായി നീങ്ങുന്ന ലോറികള്‍; നിറയെ ആദിവാസികള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യോഗത്തിന് കൊണ്ടുപോവുകയാണ് അവരെ. മുഷ്ടി ചുരുട്ടി ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന അവര്‍ വലിയൊരു ജാഥയുടെ നെടിയ ഭാഗമായിരുന്നു. ഇന്നും പല കൊടികള്‍ക്ക് കീഴില്‍ അവര്‍ അതേ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുന്നു.

നമുക്ക് ഈ പാവങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്യാനാവും? ദയാപുരത്ത് പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളോടും രക്ഷിതാക്കളോടും ദയാപുരത്തുകാരായ പൂര്‍വ്വവിദ്യാര്‍ത്ഥികളോടും അവരുടെയൊക്കെ രക്ഷിതാക്കളോടും മറ്റു പ്രവര്‍ത്തകരോടും എനിക്ക് ചോദിക്കാനുള്ളത് ഈ ചോദ്യമാണ്. വയനാട്ടില്‍നിന്ന് ഒട്ടേറെ കുട്ടികള്‍ ഇവിടെ പഠിച്ച് പുറത്ത് പോയിട്ടുണ്ട്. പലരും ഉയര്‍ന്ന തലങ്ങളിലെത്തിയിട്ടുണ്ട്. ഈ ചോദ്യത്തിന് ആദ്യം കാതോര്‍ക്കേണ്ടത് അവരാണ്. അതുണ്ടാവുമെന്നുതന്നെയാണ് വിശ്വാസം. ദൂരദേശങ്ങളിലുള്ള ദളിത്ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സഹായം നല്‍കുന്ന ചെറിയ പദ്ധതികള്‍ക്ക് രൂപം നല്‍കി, കഴിഞ്ഞ രണ്ടു വര്‍ഷമായി ദയാപുരം പ്രവര്‍ത്തിക്കുന്നുണ്ട്. (ദളിത്ആദിവാസി പ്രവര്‍ത്തകരുടെ പിന്തുണ നമുക്ക് കിട്ടുന്നുമുണ്ട്) അതില്‍ പ്രവര്‍ത്തിക്കാന്‍ ദയാപുരത്തുകാര്‍ മുന്നോട്ട് വരണം. പി.എസ്.സി പരിശീലനംപോലെയുള്ള സ്ഥിരം മാര്‍ഗ്ഗങ്ങള്‍ വിട്ട് ആദിവാസി കുട്ടികളുടെ കഴിവിന് പ്രകാശനം കിട്ടുന്നതും അവരുടെ പ്രകൃതിയുമായി ചേര്‍ന്നുനില്‍ക്കുന്നതുമായ ഇനങ്ങളെക്കുറിച്ചും നാം ചിന്തിക്കണം. ഉദാഹരണം: ഫുട്‌ബോള്‍, നീന്തല്‍ തുടങ്ങിയ സ്‌പോര്‍ട്‌സ് ഇനങ്ങള്‍. അതിനായി കഴിയുന്നത് ചെയ്യാന്‍ ദയാപുരം ആഗ്രഹിക്കേണ്ടതാണ്. ഏറ്റവും ചുരുങ്ങിയത് ആദിവാസിയെ മടിയനും ഒന്നിനും കൊള്ളാത്തവനുമാക്കി ചാപ്പയടിച്ചു രസിക്കുന്ന നമ്മുടെ സംസ്‌ക്കാരത്തിലെ കൊള്ളരുതായ്മകളെ തിരുത്താനെങ്കിലും നാം ബദ്ധശ്രദ്ധരാവേണ്ടതുണ്ട്. മുതലക്കണ്ണീരല്ല ആദിവാസികള്‍ക്ക് വേണ്ടത്. അവരുടെ കഷ്ടപ്പാട് അകറ്റുന്ന, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന ശാസ്ത്രീയ സംവിധാനങ്ങളുടെ പിന്തുണയാണ്. അവര്‍ നമ്മുടെ രീതി പഠിക്കണമെന്നതുപോലെത്തന്നെ പ്രധാനമാണ് നമ്മള്‍ അവരുടെ ജീവിതത്തെ മനസ്സിലാക്കണമെന്നതും. മനുഷ്യവംശത്തിന്റെ അറിവില്‍ അവരുടെ നാട്ടറിവുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് നാം തിരിച്ചറിയണം. ഉപരിപഠനത്തിന്റെ വഴിയില്‍ കുറച്ചുദൂരം സഞ്ചരിച്ചശേഷം പഠനം വഴിക്കുനിര്‍ത്തി, കാട്ടിലഭയം പ്രാപിക്കുകയായിരുന്നുവത്രെ കൊല്ലപ്പെട്ട മധു. തന്റെ വര്‍ഗ്ഗത്തിന്റെ കഷ്ടസ്ഥിതിയെക്കുറിച്ചുള്ള നിരാശാഭരിതമായ വേദനയാവുമോ ഈ യുവാവിനെ ഇങ്ങനെയൊരു അവസ്ഥയിലെത്തിച്ചത്? എങ്കില്‍ പൊതുസമൂഹം കുറ്റബോധംകൊണ്ട് തലകുനിക്കുകതന്നെ വേണം; സംശയമില്ല. നമുക്ക് എന്ത് ചെയ്യാനാവും ഈ പാവങ്ങള്‍ക്കുവേണ്ടി? ഇപ്പോള്‍ ഓരോരുത്തരുടെയും ഉള്ളില്‍ മുഴങ്ങേണ്ടത് ഈ ചോദ്യമാണ്. അതാണ് നമ്മുടെ കുറഞ്ഞ പ്രായശ്ചിത്തം.

26.02.2018

See More
Dayapuram Residential School added 21 new photos to the album: Dayapurathukaar - 2018.
February 21
It looks like you may be having problems playing this video. If so, please try restarting your browser.
Close
850 Views
850 Views
CTV Mukkam Kozhikode

മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വിക്ക്‌ ആദരമൊരുക്കി ദയാപുരം സാംസ്‌കാരിക കേന്ദ്രം - CTV NEWS - 16-2-2018

DAYAPURATHUKAR 2018

Image may contain: one or more people
Image may contain: 1 person, text
It looks like you may be having problems playing this video. If so, please try restarting your browser.
Close
501 Views
501 Views
CTV Mukkam Kozhikode

ഇരുട്ടിന്റെ ശക്തികൾ പഴയ നൂറ്റാണ്ടിൽ നിന്ന് തിരിച്ചെത്തുമ്പോൾ അക്ഷരങ്ങളിലൂടെ ചെറുത്തു നിന്ന ഒ.എൻ .വി യെ പോലുള്ള പ്രതിഭകളുടെ ശൂന്യത സമൂഹത്തെ ആശങ്കപ്പെടുത്തുന്നു ; കവി റഫീഖ് അഹമ്മദ് - CTV NEWS - 16-2-2018

DAYAPURATHUKAR 2018

It looks like you may be having problems playing this video. If so, please try restarting your browser.
Close
1,206 Views
1.2K Views

DAYAPURATHUKAAR - 2018

It looks like you may be having problems playing this video. If so, please try restarting your browser.
Close
3,237 Views
3.2K Views
It looks like you may be having problems playing this video. If so, please try restarting your browser.
Close
5,286 Views
5.2K Views