Posts

തൃക്കൊന്നമർന്നകാവ് ദേവീക്ഷേത്രം. മൈലം

It looks like you may be having problems playing this video. If so, please try restarting your browser.
Close
648 Views
648 Views
It looks like you may be having problems playing this video. If so, please try restarting your browser.
Close
186 Views
186 Views
Reviews
Mylom Devi Temple has no reviews yet.
Tell people what you think
Videos
*എന്താണ്‌ ക്ഷേത്രം? ക്ഷേത്രത്തിലെ ചിട്ടകള്‍ എന്തെല്ലാം?* *താന്ത്രികവിധി*: തന്ത്രികള്‍ ജപ-ഹോമ-മന്ത്രത്തോടെ നടത്തുന്ന പ്രതിഷ്‌ഠ. *ഇപ്രകാരം പ്രതിഷ്‌ഠകള്‍ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഭക്‌തജനങ്ങള്‍ ചില ആചാരങ്ങള്‍ പാലിക്കണം*. "കുളിക്കാതെ ക്ഷേത്രത്തില്‍ കടക്കരുത്‌" . "ക്ഷേത്രമതില്‍ക്കകത്തു കടന്നാല്‍ വര്‍ത്തമാനം, ചിരി, കളി ഇവ അരുത്‌. ഭക്‌തിയോടെ നാമജപം (ഒച്ചയില്ലാതെ) ആകാം" . "ക്ഷേത്രത്തില്‍ ദീപാരാധനസമയത്ത്‌ എനിക്ക്‌ ഏറ്റവും മുമ്പില്‍ നില്‍ക്കണമെന്ന ചിന്തയോടെ തള്ളുകയോ, തിരക്കുകൂട്ടുകയോ അരുത്‌". "ഭഗവാനോ ഭഗവതിക്കോ മുമ്പില്‍ക്കിടന്ന്‌ വഴക്കുകൂടുകയോ, ശബ്‌ദമുണ്ടാക്കുകയോ അരുത്‌". "ക്ഷേത്രത്തില്‍ നിശ്ശബ്‌ദത പാലിക്കേണ്ടത്‌ ക്ഷേത്രപരിശുദ്ധിക്ക്‌ അത്യാവശ്യം വേണ്ട കാര്യമാണ്‌". "അതേപോലെ നിവേദ്യംഅകത്തു നടക്കുമ്പോള്‍ സാധാരണക്കാരായ നാം നടയില്‍നിന്നും എത്രയുംവേഗം സ്വയം മാറിക്കൊടുക്കേണ്ടതാണ്‌". "ഭഗവാനെ പൂജിക്കുന്ന മേല്‍ശാന്തി അല്ലാതെ മറ്റാരും അങ്ങോട്ടു നോക്കാന്‍ പാടില്ല". "ക്ഷേത്രത്തില്‍ കടന്നാല്‍ ബലിക്കല്ല്‌, നന്ദിദേവന്‍, കൊടിമരം, ബിംബം എന്നിവയെ തൊട്ടുതൊഴുതാലേ ചിലര്‍ക്ക്‌ തൃപ്‌തിയാവൂ. ഇത്‌ വളരെ ദോഷമാണ്‌". "ക്ഷേത്രമതില്‍ക്കകത്തുള്ള ഒരു വസ്‌തുവിലും തൊടാനോ, തൊട്ടുതൊഴാനോ പാടില്ല. എങ്ങും തൊടാതെയും ചവിട്ടാതെയും തൊഴുതു പ്രാര്‍ത്ഥിച്ച്‌ പ്രസാദവും വാങ്ങി മടങ്ങണം". *ശിവക്ഷേത്ര'ത്തില്‍ തൊഴാന്‍ പല പ്രത്യേകതകളുമുണ്ട്‌*. 'ശിവന്റെ'ഒരുവശത്ത്‌ കാണുന്ന ഓവ്‌ ഒരു കാരണവശാലും മുറിച്ച്‌ കടക്കരുത്‌. 'ശിവന്റെ' നടയില്‍ തൊഴുതുകഴിഞ്ഞാല്‍ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ. *ഇതിന്‌ കാരണം ''ശിവ'' ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌. ഒരു ഭക്‌തന്‍ തൊഴാന്‍ വരുമ്പോള്‍തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടു വരാന്‍ കല്‌പന കൊടുക്കും. അവര്‍ തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്‍ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന*. തൊഴുതു കഴിഞ്ഞശേഷം നാം ഇരിക്കാതെ പോന്നാല്‍ ഭൂതഗണങ്ങള്‍ ക്ഷേത്രമതില്‍വരെ നമ്മെ പിന്‍തുടരും. *ധാരാളം പേര്‍ തൊഴാന്‍ വരുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും അകമ്പടിപോകേണ്ടതുണ്ട്‌. അതിനനുവദിക്കാതെ നാം നേരേ പോന്നാല്‍ അവര്‍ക്ക്‌ അത്‌ ബുദ്ധിമുട്ടുണ്ടാക്കും. നമുക്കത്‌ ദോഷമാകാനും സാധ്യതയുണ്ട്‌. അതിനാലാണ്‌ തൊഴുതാലുടന്‍ അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്‌*. 'ശിവന്റെ' നടയില്‍ ഭഗവാനു നേരേനിന്ന്‌ തൊഴാന്‍ പാടില്ല. *ഭഗവാന്‍ അപസ്‌മാര ഭൂതത്തെയാണ്‌ ചവിട്ടിപ്പിടിച്ചിരിക്കുന്നത്‌. അതെപ്പോഴും മുന്നോട്ടാഞ്ഞു കൊണ്ടാണിരിക്കുന്നത്‌. ഇത്‌ നടക്കു നേരേനില്‍ക്കുന്ന വ്യക്‌തിയെ ബാധിക്കാന്‍ സാധ്യതയുണ്ട്‌*. അതുകൊണ്ടാണ്‌ നടയ്‌ക്കു നേരേ നില്‍ക്കരുതെന്നു പറയുന്നത്‌. പ്രദക്ഷിണവഴി: ശ്രീകോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദക്ഷിണവഴി ഇതാണ്‌ സാധാരണ പ്രദക്ഷിണവഴി. അമ്പലത്തിന്റെ പുറത്തേക്കുള്ള ചുറ്റുമതില്‍വരെ ദേവചൈതന്യം വ്യാപിച്ചുകിടക്കുന്നു. അതുകൊണ്ടാണ്‌ അമ്പലത്തില്‍ കടന്നാല്‍ നിഷ്‌ഠകള്‍ പാലിക്കണമെന്നു പറയുന്നത്‌. കുളിക്കാതെയും അലക്കിയുണക്കിയ വസ്‌ത്രങ്ങള്‍ ധരിക്കാതെയും ക്ഷേത്രത്തില്‍ കടക്കരുത്‌. മദ്യം, മാംസം, ശവം, ലഹരിവസ്‌തുക്കള്‍ തുടങ്ങിയവയൊന്നും തന്നെ ക്ഷേത്രമതിലിനുള്ളില്‍ കടത്തരുത്‌. പുറംമതിലിനകത്ത്‌ മൃഗങ്ങളെ കയറ്റുന്നതും ചുറ്റമ്പലത്തിനും പുറംമതിലിനും ഇടയ്‌ക്ക് ആന മുതലായ മൃഗങ്ങളുടെ വിസര്‍ജ്‌ജ്യങ്ങള്‍ വീഴുന്നതും അശുദ്ധിയായതിനാല്‍ പെട്ടെന്നുതന്നെ മാറ്റണം. പോത്ത്‌, എരുമ, ആട്‌, എന്നീ മൃഗങ്ങളെ ഒരു കാരണവശാലും ക്ഷേത്രത്തിനകത്ത്‌ കയറ്റരുത്‌. ആചാരപ്രകാരം പുല, വാലായ്‌മ (പുല-16-രാത്രിയും വാലായ്‌മ-7- രാത്രിയും കഴിയണം) എന്നീ അശുദ്ധിയുള്ളവരും ദേവനിലും ആചാരത്തിലും വിശ്വാസമില്ലാത്തവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌. സ്‌ത്രീകള്‍ ആര്‍ത്തവം തുടങ്ങി 7 ദിവസം വരെയും ഗര്‍ഭിണികള്‍ 5-ാം മാസം മുതല്‍ പ്രസവശേഷം 148 ദിവസം വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല. നവജാതശിശുക്കളെ ചോറൂണിനുശേഷമേ അമ്പലത്തില്‍ കയറ്റി ദേവനെ ദര്‍ശിപ്പിക്കാവൂ. മംഗല്യം കഴിഞ്ഞ വധൂവരന്മാര്‍ ചുറ്റമ്പലത്തിനകത്തു കയറരുത്‌. ആചാരപരമായി ചെരുപ്പ്‌, തലപ്പാവ്‌ എന്നിവ ധരിച്ച്‌ ദേവസന്നിധിയില്‍ കടക്കാന്‍ അനുവാദമുള്ളവര്‍ ഒഴിച്ച്‌ മറ്റാരും അങ്ങനെ കടക്കരുത്‌. സ്‌ത്രീകള്‍ പൂര്‍ണ്ണ വസ്‌ത്രധാരികള്‍ ആയിമാത്രമേ ക്ഷേത്രത്തില്‍ കടക്കാവൂ. പുറമതില്‍ കടന്ന്‌, ബാഹ്യാകാര പ്രദക്ഷിണ വഴിയില്‍ക്കടന്ന്‌ പ്രദക്ഷിണമായി വേണം സഞ്ചരിക്കാന്‍. ശയനപ്രദക്ഷിണം ഇവിടെയാണ്‌ നടത്തേണ്ടത്‌. *ക്ഷേത്രത്തിനുള്ളിലെ ബലിക്കല്ലുകള്‍ക്ക്‌ പാര്‍ഷദന്മാര്‍ എന്നു പറയുന്നു. ഇവയെ ചവിട്ടാനോ, മറികടക്കാനോ പാടില്ല*. ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്‌തംഭം, (ദേവന്റെ വാതില്‍ക്കല്‍ കാണുന്ന വിളക്ക്‌) കൊടിമരം, വലിയ ബലിക്കല്ല്‌ ഇവയ്‌ക്ക് പ്രദക്ഷിണമായി വേണം അകത്തേക്കു കടക്കാന്‍. തിരുനടയില്‍ കടന്നാല്‍ നമസ്‌ക്കാരമണ്ഡപത്തിന്‌ പ്രദക്ഷിണമായി വേണം സഞ്ചരിക്കാന്‍. ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണവഴിയില്‍- ബലിക്കല്ലുകള്‍, സപ്‌തമാതൃക്കല്ലുകള്‍ (*തെക്കുഭാഗത്തെ 9 കല്ലുകള്‍ ഇവ നവഗ്രഹസങ്കല്‌പമാണ്‌*) ചവിട്ടരുത്‌, മറികടക്കരുത്‌. ഇങ്ങനെ സഞ്ചരിച്ച്‌ തിരുനടയിലെത്തിയാല്‍ മണിയടിച്ച്‌ പ്രാര്‍ത്ഥിക്കണം. ശ്രീകോവില്‍ നട അടഞ്ഞുകിടക്കുമ്പോഴും നിവേദ്യ സമയത്തും മണിയടിക്കരുത്‌. *മണിനാദം മുഴക്കിയാല്‍ അഭിവാദ്യം ചെയ്യണം. ഇത്‌ ബ്രാഹ്‌മണര്‍ക്കു മാത്രം വിധിച്ചിരിക്കുന്നു. അല്ലാത്തവര്‍ രണ്ടുകൈയും കൂട്ടി തൊഴണം*. *തൊഴുന്നതിനും നിയമമുണ്ട്‌*. താമരമൊട്ടുപോലെ വിരലഗ്രം കൂട്ടിമുട്ടിയും കൈപ്പടം തമ്മില്‍ മുട്ടാതെയും ഇരിക്കണം. കൈകള്‍ തലയ്‌ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചും ഹൃദയഭാഗത്ത്‌ ചേർത്തും വയ്‌ക്കണം. *ദേവനെ തൊഴുമ്പോള്‍ ഇടത്തോട്ടോ, വലത്തോട്ടോ മാറിനിന്ന്‌ തൊഴണം. അതായത്‌ ശൈവമൂര്‍ത്തികളെ ഇടതുവശത്ത്‌ മാറിനിന്നും വൈഷ്‌ണവ മൂര്‍ത്തികളെ വലതുവശത്ത്‌ മാറിനിന്നും തൊഴണം*. ഇതിന്‌ ആദ്യം ദേവനാരെന്നു നോക്കണം. ക്ഷേത്രം 'ഗണപതിയു'ടേതാണെങ്കില്‍ ഏത്തമിടണം. 36, 24, 16, 12, 7, 5, 3 ഈ തവണകളില്‍ ഏത്തമിടാം. ഏത്തമിടല്‍ കഴിഞ്ഞാല്‍ വിരല്‍ ഞൊട്ട ഇടുന്നത്‌ 'ഗണപതി'ക്ക്‌ പ്രീതികരമാണ്‌. തൊഴുതുകഴിഞ്ഞാല്‍ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കേണ്ടതാണ്‌. *തീര്‍ത്ഥമെന്നു പറയുന്നത്‌ അഭിഷേക ജലവും, പ്രസാദം-ദേവന്‌ ചാര്‍ത്തിയ പൂവും ചന്ദനവുമാണ്‌*. *ശ്രീപരമേശ്വരന്‌ ഭസ്‌മവും ഭദ്രകാളി, ദുര്‍ഗ്ഗാ, ശ്രീപാര്‍വ്വതിമാര്‍ക്ക്‌ രക്‌തചന്ദനം, കുങ്കുമം, മഞ്ഞള്‍പ്രസാദം ഇവയുമാണ്‌*. തീര്‍ത്ഥം മൂന്നുരു നാരായണ മന്ത്രം ജപിച്ച്‌ (അമ്മേ നാരായണ, ദേവീനാരായണ) സേവിക്കാം. ബാക്കി തലയിലും തളിക്കാം. *കൈ ചുണ്ടില്‍ തൊടാതെ നാക്ക്‌ നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴ്‌ത്തണം*. തീര്‍ത്ഥസേവ കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടാം. പൂ തലയില്‍, ചെവിയില്‍ വയ്‌ക്കാം. എണ്ണ തലയില്‍ തേയ്‌ക്കാം. വാകച്ചാര്‍ത്ത്‌ (ഭഗവാനെ ഒരുക്കുക) തൊഴുതു കഴിഞ്ഞാല്‍ ശ്രീകോവിലിനു പ്രദക്ഷിണം വയ്‌ക്കണം. *പ്രദക്ഷിണം*: ഗണപതിക്ക്‌ ഒരു പ്രദക്ഷിണം മതി. മഹാവിഷ്‌ണുവിന്‌ നാലുതവണ പ്രദക്ഷിണം വയ്‌ക്കണം. *ശാസ്‌താവിന്‌ അഞ്ചും* *ആദിത്യന്‌ രണ്ടും*. *ശ്രീമുരുകന്‌ ആറു തവണയും* *ഭഗവതിക്ക്‌ ഏഴു തവണയും*. *ഇതാണ്‌ പ്രദക്ഷിണ രീതി*. *ശിവന്*‌: ചന്ദ്രക്കല രീതിയില്‍ വേണം പ്രദക്ഷിണം വയ്‌ക്കാന്‍. ഈ രീതി ചുറ്റമ്പലത്തിന്‌ പുറത്തു വേണ്ടാ. ക്ഷേത്രത്തിലെത്തിയാല്‍ കൈകാല്‍ മുഖം കഴുകി ക്ഷേത്രദര്‍ശനം നടത്തണം. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ചാല്‍ പ്രായച്‌ഛിത്തം ചെയ്യണം. *നമസ്‌ക്കാരം രണ്ടുവിധം*: പുരുഷന്മാര്‍ ക്ഷേത്രനടയില്‍ സാഷ്‌ടാംഗ നമസ്‌കാരം ചെയ്യണം. *കൈ, കാല്‌, തോള്‌, നെറ്റി ഈ ഭാഗങ്ങള്‍ നിലത്ത്‌ മുട്ടിയിരിക്കണം*. *കൈകള്‍ തലയ്‌ക്കു നേരെ മുന്നോട്ടു നീട്ടി അഞ്‌ജലീബദ്ധനായിരിക്കണം*. *നമസ്‌ക്കാരശേഷം നിലത്ത്‌ തൊട്ടുതൊഴണം. ദേവപാദം തൊട്ടുതൊഴുതു എന്നാണ്‌ സങ്കല്‌പം. എന്നാല്‍ ഈ രീതിയിലുള്ള നമസ്‌ക്കാരം സ്‌ത്രീകള്‍ക്ക്‌ പാടില്ല*. സ്‌ത്രീകള്‍ മുട്ടുമടക്കി നെഞ്ച്‌ നിലത്തുമുട്ടാതെ വേണം നമസ്‌ക്കരിക്കാന്‍. നെഞ്ച്‌ നിലത്ത്‌ മുട്ടി നമസ്‌ക്കരിക്കുന്നത്‌ ദോഷമാണ്‌. *ക്ഷേത്രദര്‍ശനത്തില്‍ പലര്‍ക്കും ധാരാളം അബദ്ധങ്ങള്‍ പറ്റാറുണ്ട്‌*. ഗുരുവായൂരില്‍ തൊഴുതുനില്‍ക്കുമ്പോള്‍ ഒരു സ്‌ത്രീ, നീണ്ടു കിടന്ന്‌ നമസ്‌ക്കരിക്കുന്നത്‌ കണ്ടു. *എത്ര ദോഷമാണ്‌ ഈ പ്രവൃത്തി. നന്മയൊന്നും ചെയ്‌തില്ലെങ്കിലും വേണ്ടില്ല, ദോഷം ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌*. ഇത്‌ വ്യക്‌തി ജീവിതസുഖത്തിന്‌ അത്യാവശ്യമാണ്‌. *അര്‍ച്ചനദ്രവ്യങ്ങള്‍*: ശിവന്‌ കൂവളത്തില മൂന്ന്‌ ഇതളുള്ളത്‌. ഗണപതി, ഭദ്രകാളി എന്നിവര്‍ക്ക്‌ ചെമ്പരത്തിപ്പൂ, തുളസി വിഷ്‌ണുവിന്‌ മുഖ്യം. *ദേവിമാര്‍ക്ക്‌ പൊതുവില്‍ ചുവന്ന പൂക്കളാകാം. കൂടാതെ അരളി, മന്ദാരം, നന്ത്യാര്‍വട്ടം, താമര, ചെമ്പകം, പിച്ചി, മുല്ല ഇവ അതാതു ദേവന്‌ ഹിതകരമായത്‌ സമര്‍പ്പിക്കണം*. കേരളീയ ദേവാലയങ്ങളില്‍ ഏത്തപ്പഴം, ഞാലിപ്പൂവന്‍പഴം, കദളിപ്പഴം, പൂവന്‍ ഇത്യാദി പഴങ്ങള്‍ സമര്‍പ്പിക്കാം. *ഏതു ക്ഷേത്രത്തിലും ഉത്സവകാലം പരമപ്രധാനമാണ്‌*. *ദേവന്മാരുടെ പ്രധാന വിശേഷങ്ങള്‍* *ശിവന്‍*: തിരുവാതിര, പ്രദോഷം, ശിവരാത്രി, കറുത്തപക്ഷ അഷ്‌ടമി, തിങ്കളാഴ്‌ച പ്രധാനം. ശംഖാഭിഷേകം, ജലധാര, കൂവളമാല, ഇളനീര്‍ ധാര, ക്ഷീരധാര, പിൻ വിളക്ക്‌ ഇവ പ്രധാന വഴിപാടുകള്‍. *മഹാവിഷ്‌ണു*: (കൃഷ്‌ണന്‍): വ്യാഴാഴ്‌ച പ്രധാനം. തിരുവോണം, അഷ്‌ടമിരോഹിണി, അമാവാസി, പൗര്‍ണ്ണമി ഇവ ഏറ്റവും ശുഭം. *വിഷ്‌ണു*: വിന് പാല്‍പ്പായസവും സഹസ്രനാമാര്‍ച്ചനയും *ശ്രീകൃഷ്‌ണന്*‌: തൃക്കൈവെണ്ണ- തൃമധുരവും മുഖ്യം. *ഗണപതി*: (ശുക്രനുമായി ബന്ധം) എല്ലാമാസവും ആദ്യവെള്ളി, രണ്ടു പക്ഷത്തിലേയും ചതുര്‍ത്ഥി ഇവ മുഖ്യം.വഴിപാടുകള്‍-ഉണ്ണിയപ്പം- (എണ്ണയില്‍ വറുത്തുകോരുന്നത്‌) മോതകം- (പുഴുങ്ങി എടുക്കുന്നത്‌) മണ്ഡലകാലം- വൃശ്‌ചികം ഒന്നു മുതല്‍ നാല്‌പത്തിയൊന്നു ദിവസം.മീനമാസ ഉത്രം- (ജന്മനക്ഷത്രം)നിവേദ്യമായി- അരവണ, അപ്പം, നാളികേരമുടയ്‌ക്കല്‍, നെയ്യഭിഷേകം ഇവ പ്രധാനം. *മുരുകന്‍*: ഷഷ്‌ഠികളെല്ലാം പ്രധാനം. എന്നാല്‍ വെളുത്ത ഷഷ്‌ഠി മുഖ്യം. തുലാം- മകര-ഷഷ്‌ഠി പരമപ്രധാനം. (തമിഴര്‍ക്ക്‌ പ്രധാനം) പാലഭിഷേകം, പനിനീരഭിഷേകം, പഞ്ചാമൃതാഭിഷേകം, നാരങ്ങാമാല ഇവ പ്രധാനം. *ദുര്‍ഗ്ഗാഭഗവതി*: എല്ലാ മാസത്തിലേയും കാര്‍ത്തിക പ്രധാനം. വൃശ്‌ചിക-കാര്‍ത്തിക ഏറെ പ്രധാനം. നവരാത്രി കാലം-ശുഭം, നെയ്‌പ്പായസം, കടുംപായസം ഇവ പ്രധാനം. *ഭദ്രകാളി*: ചൊവ്വ, വെള്ളി ദിവസങ്ങളും ഭരണിനക്ഷത്രം, വിശേഷിച്ച്‌ മീന- കുംഭ- ഭരണികള്‍, മണ്ഡലകാലവും പരമപ്രധാനം. കടുംപായസം, ഗുരുതി, രക്‌തപുഷ്‌പാഞ്‌ജലി എന്നിവയും പ്രധാനം. *വസ്‌ത്രം*: എല്ലാ ദേവന്മാര്‍ക്കും പട്ട്‌ വഴിപാട്‌ നടത്താം. എന്നാല്‍ ശിവന്‌- പട്ട്‌ പാടില്ല. ഭദ്രകാളി, ദുര്‍ഗ്ഗ, ഗണപതി, മുരുകന്‍-ചുവന്നപട്ട്‌. വിഷ്‌ണു- മഞ്ഞപ്പട്ട്‌. ഭഗവതിക്ക്‌-പച്ച, മഞ്ഞ, ഡിസൈന്‍ ഒക്കെ ആകാം. ശരീരത്തില്‍ ധരിക്കാനുള്ള ഏലസും മറ്റും ആദ്യമായി പൂജിക്കാം. എന്നാല്‍ ധരിച്ചശേഷം വീണ്ടും ക്ഷേത്രത്തില്‍ പൂജിക്കാന്‍ പാടില്ല
5
കാവിൽ എഴുന്നെ ള്ളത്തും ദീപാരാധനയും
26
1
Photos
Posts
It looks like you may be having problems playing this video. If so, please try restarting your browser.
Close
190 Views
190 Views

ശക്തിസ്വരൂപിണിയും അഭീഷ്ടവരദായിനിയുമായ മൈലത്തമ്മയുടെ ഇഷ്ട വഴിപാടായ മകരമാസത്തിലെ പൊങ്കാല ജനുവരി 26 വെള്ളിയാഴ്ച നടക്കുകയായാണ്.ഭക്‌തർ നേരിട്ടു ദേവിക്ക് സമർപ്പിക്കുന്ന നിവേദ്യമാണ് പൊങ്കാല.ദേവിക്ക് പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം.

പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തില്‍ രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാ...ന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാന്‍ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക. കാരണം പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.

പൊങ്കാല അടുപ്പിന് സമീപം ഗണപതിക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കണം. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്.

ക്ഷേത്രത്തിനു മുന്‍പിലുള്ള പണ്ഡാര അടുപ്പില്‍ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. പൊങ്കാല അടുപ്പില്‍ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയ്യാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു ,അതിനുശേഷം ഭക്തരുടെ പൊങ്കാലയുടെ അടുത്തെത്തി തീര്‍ത്ഥം തളിച്ചു നേദിക്കും.

വ്രതശുദ്ധിയോടെ പൊങ്കാലയിടുമ്പോള്‍ ശരീരത്തിനും മനസ്സിനും കിട്ടുന്ന ഉണര്‍വ്‌ പ്രത്യേകതയാണ്‌. കുളികഴിഞ്ഞ്‌ ശുദ്ധിയോടെ ഈറന്‍ വസ്‌ത്രം അല്ലെങ്കില്‍ പുതുവസ്‌ത്രം ധരിച്ച്‌ സൂര്യന്‌ അഭിമുഖമായി നിന്ന്‌ പൊങ്കാലയിടുമ്പോള്‍ സൂര്യന്റെ പ്രത്യേക രശ്‌മികളാണ്‌ ശരീരത്തിലേക്ക്‌ പ്രവഹിക്കുന്നത്‌. ഈ രീതിയില്‍ സൂര്യതാപം അടിക്കുമ്പോള്‍ ശരീരത്തിലെ വിഷാംശം നീങ്ങിക്കിട്ടാന്‍ സാധിക്കുമെന്നാണ്‌ ആയുര്‍വേദ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്‌..........

🙏പ്രാർത്ഥനയോടെ🙏

🌹 മൈലം ദേവി ക്ഷേത്രം സത്‌സംഗവേദി🌹

See More
Image may contain: 1 person, text

മൈലം തൃക്കൊന്നമാർന്നകാവ് ദേവി ക്ഷേത്രത്തിലെ അഷ്ടബന്ധകലശം ഉൾപ്പടെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനു വേണ്ടി വലിയ സാമ്പത്തിക സമാഹരണം ചുരുങ്ങിയ നാളുകൾക്കുള്ളിൽ സാധ്യമാക്കേണ്ടതായിട്ടുണ്ട്.നമ്മുടെ മൈലം ഗ്രാമത്തിന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും സമ്പത് സമൃതിക്കും വേണ്ടി മൈലം ദേവി ക്ഷേത്ര പുനരുദ്ധാരണം അതിന്റെ പരിപൂർണതയിൽ എത്തിക്കുന്നതിനായി എല്ലാ സജ്ജനങ്ങളും പ്രദേശവാസികളും തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ എത്രയും പെട്ടന്ന് ക്ഷേത്രത്തിൽ എത്തിക്കുകയോ ,താഴെ കൊ...ടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ഭക്തിപൂർവ്വം മൈലം ദേവിക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയുടെ പേരിൽ അഭ്യർഥിക്കുന്നതോടൊപ്പം മൈലത്തമ്മയുടെ അനുഗ്രഹം എല്ലാവർക്കും വന്നുഭവിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു ...

സംഭാവനകൾ അയക്കേണ്ട വിലാസം :-

A/C NO. - 29880100006429
THRIKKONNAMARNNAKAVU DEVI TEMPLE.
BANK OF BARODA
KOTTARAKKARA
IFSE CODE : BARB0KOTTAR

See More
Image may contain: 6 people, indoor

മൈലം തൃക്കൊന്നമർന്നകാവ് ദേവി ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന്റെ രണ്ടാം ഘട്ടം ഇന്ന് രാവിലെ (12/01/2018) 8:45 നും 9:നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ആരംഭിച്ച വിവരം എല്ലാ ദേവി ഭക്തരേയും സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു..

It looks like you may be having problems playing this video. If so, please try restarting your browser.
Close
247 Views
247 Views

മൈലം തൃക്കൊന്നമര്‍ന്നകാവ് ദേവീ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ രണ്ടാം ഘട്ടം ജനുവരി 12 നു രാവിലെ 8:45 നും 9:00 നും ഇടയിലുള്ള ശുഭ മുഹുര്‍ത്ഥത്തില്‍ തുടങ്ങുവാന്‍ തീരുമാനിച്ച വിവരം എല്ലാ ദേവി ഭക്തരെയും സന്തോഷപൂര്‍വ്വം അറിയച്ചുകൊള്ളുന്നു. ക്ഷേത്ര പ്രതിഷ്ഠ അഷ്ടബന്ധമിട്ട് ഉറപ്പിച്ച് പൂജാദി കര്‍മ്മങ്ങള്‍ ചെയ്ത് ചൈതന്യവത്താക്കുകയും, നാലമ്പലത്തിന്‍റെ കേടുപാടുകള്‍ തീര്‍ക്കുകയും ഉൾപ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. ഇതിലൂടെ നാടിന്‍റെ സര്‍വ്വ ഐശ്വര...്യത്തിനും അഭിവൃദ്ധിക്കും അതോടൊപ്പം ഓരോ കുടുംബത്തിന്‍റെയും പരിപൂര്‍ണ്ണമായ പുരോഗതിക്കും, ക്ഷേമത്തിനും കാരണമാകും.വളരെ നാളായുള്ള ദേവി ഭക്തരുടെ ആഗ്രഹമാണ് ഇതിലുടെ സാക്ഷാത്കരിക്കാന്‍ ഉദ്ധേശിക്കുന്നത്.

ഇത്തരത്തിലുള്ള ക്ഷേത്ര പുനരുദ്ധാരണം കൊണ്ട് നമ്മുടെ മുന്‍ജന്മങ്ങളിലെ സമസ്താപരാധങ്ങളും തീര്‍ത്ത് ...വരുന്ന നാല് തലമുറകള്‍ക്ക് ഗുണകരമാകും എന്നാണ് പണ്ഡിത മതം. ഈ ക്ഷേത്ര പുനരുദ്ധാരണയജ്ഞത്തില്‍ എല്ലാവരുടെയും എല്ലാവിധ സഹായ സഹകരണങ്ങളും അനുഗ്രഹ ആശീര്‍വാദങ്ങളും തുടര്‍ന്നും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...........

See More
Image may contain: one or more people

_ *പുരാണ കഥ*_


🍃🍃🍃🍃🍃🍃🍃🍃🍃🍃
🦅 *നാരദമഹർഷി സ്ത്രിയായ കഥ*🦅...
🔥🔥🔥🔥🔥🔥🔥🔥🔥🔥

ഒരിക്കല്‍ വൈകുണ്ഠത്തിലെത്തിയ നാരദമുനി മഹാവിഷ്ണുവിനോട് ചോദിച്ചു: ”അങ്ങെനിക്ക് മായ എന്താണെന്ന് കാണിച്ചുതരാമോ?”

”അതിനെന്താ നാരദരേ, ഇപ്പോള്‍തന്നെ കാണിച്ചുതരാമല്ലോ!”, ഇങ്ങ നെ പറഞ്ഞ വിഷ്ണു നാരദരെയും കൂട്ടി ഭൂമിയിലേക്ക് പുറപ്പെട്ടു.

ഭൂമിയില്‍ കന്യാകുബ്ജം എന്ന ഒരിടത്തെ കാട്ടില്‍ എത്തിയപ്പോള്‍ അവർ അവിടെ ഒരു കുളം കണ്ടു. ”നാരദരേ, അങ്ങ് ഈ കുളത്തിലിറങ്ങി ഒന്നു കുളിക്കണം”, വിഷ്ണു ആവശ്യപ്പെട്ടു. നാരദന്‍ ഉടന്‍ തന്റെ കുളത്തിലിറ ങ്ങി. കുളത്തില്‍ മുങ്ങിയ നാരദന്‍ നിവര്‍ന്നത് മറ്റൊരാളായാണ്-സുന്ദ രിയായ ഒരു സ്ത്രീയായി!

ആ സമയത്ത് കന്യാകുബ്ജത്തിലെ രാജാവായ താലധ്വജന്‍ കുതിരപ്പു റത്ത് അവിടെ വന്നു. സുന്ദരിയായ ആ സ്ത്രീയെ കണ്ട് അദ്ദേഹം ചോദിച്ചു: ”സൗഭാഗ്യസുന്ദരീ, നീ ആരാണ്? എന്താണ് പേര്? എങ്ങനെ ഇവിടെ വന്നു?”. അവള്‍ പറഞ്ഞു: ”മഹാരാജാവേ, ഞാന്‍ ആരാണെന്നോ പേരെന്താണെന്നോ ഒന്നും എനിക്കോര്‍മയില്ല. കുറച്ചു മുന്‍പ് കുളത്തില്‍ നിന്ന് കുളിച്ചു കയറിയതേ എനിക്കറിയാവൂ!” ആരുമില്ലാത്ത അനാഥ യായ ആ സുന്ദരിയെ താലധ്വജന്‍ തന്റെ ഭാര്യയായി സ്വീകരിച്ചു. പേരറിഞ്ഞു കൂടാത്ത അവള്‍ക്ക് അദ്ദേഹം ‘സൗഭാഗ്യസുന്ദരി’ എന്നു പേരു മിട്ടു. അദ്ദേഹം അവളെ തന്റെ രാജധാനിയിലേക്ക് കൊണ്ടുപോയി.

താലധ്വജനും സൗഭാഗ്യസുന്ദരിക്കും ഇരുപത് പുത്രന്മാര്‍ ജനിച്ചു. ക്രമേണ അവര്‍ മുതിര്‍ന്നു. അവര്‍ക്കും മക്കളുണ്ടായി. അങ്ങനെയിരിക്കെ അയല്‍ പക്കത്തെ ഒരു രാജാവ് വലിയ പടയേയും കൂട്ടിവന്ന് കന്യാകുബ്ജത്തെ ആക്രമിച്ചു. ഭയങ്കരമായ യുദ്ധത്തില്‍ താലധ്വജനും മക്കളും പേരമക്കളു മെല്ലാം മരിച്ചു. സൗഭാഗ്യസുന്ദരി ദുഃഖം സഹിക്കാതെ ഉറക്കെ കരഞ്ഞ് ബഹളം കൂട്ടി. സഖിമാരും ദാസിമാരും സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കി ലും അവള്‍ക്ക് ഒട്ടും ആശ്വാസം കിട്ടിയില്ല.

ആ സമയത്ത് മഹാവിഷ്ണു വൃദ്ധനായ മുനിയായി വന്ന് സൗഭാഗ്യസു ന്ദരിയോടു പറഞ്ഞു: ”ദേവീ, ഭവതീ എന്തിനാണിങ്ങനെ കരയുന്നത്? ജ നിച്ചവര്‍ക്കെല്ലാം ഇന്നല്ലെങ്കില്‍ നാളെ മരണമുണ്ടാവും. എല്ലാം വിധിയാ ണെന്നു കരുതി സമാധാനിക്കൂ!”

അതൊക്കെ കേട്ടിട്ടും സൗഭാഗ്യസുന്ദരിയുടെ ദുഃഖം കുറഞ്ഞില്ല. അപ്പോ ള്‍ വിഷ്ണുഭഗവാന്‍ അവളെയും കൂട്ടി ആദ്യം കണ്ട കുളത്തിന്റെ കരയിലെ ത്തി പറഞ്ഞു: ”ദേവീ, ഈ കുളത്തിലിറങ്ങി മുങ്ങൂ. ഭവതിയുടെ ദുഃഖം ഉടന്‍ മാറും!”

സൗഭാഗ്യസുന്ദരി കുളത്തില്‍ മുങ്ങി. കരയ്ക്കു കയറിയപ്പോഴോ? അദ്ഭുതം! അവള്‍ മുന്‍പത്തെപ്പോലെ നാരദമഹര്‍ഷിയായിത്തീര്‍ന്നു! വിഷ്ണു കര യിലിരുന്ന വീണയും മാന്‍തോലും മുനിയുടെ കൈയില്‍ കൊടുത്ത് സ്വ ന്തം രൂപമെടുത്ത് പുഞ്ചിരിച്ചു. അപ്പോള്‍ മഹര്‍ഷിക്ക് താന്‍ സൗഭാഗ്യ സുന്ദരിയായതും വിവാഹം കഴിച്ച് മക്കളും മക്കളുടെ മക്കളുമായി ജീവിതം നയിച്ചതും പിന്നീട് എല്ലാം നഷ്ടപ്പെട്ട് ദുഃഖിച്ചതും ഓര്‍മവന്നു. അതെല്ലാം മായയായിരുന്നു എന്നും മനസ്സിലായി. ”അങ്ങ് ഇപ്പോള്‍ മായയെ നേ രിട്ടു കണ്ടില്ലേ? സത്യമല്ലാത്തതെല്ലാം മായതന്നെ!”, വിഷ്ണു പുഞ്ചിരി തൂ കിക്കൊണ്ട് പറഞ്ഞു.

🌹 *മൈലം ദേവി ക്ഷേത്രം സത്‌സംഗവേദി*🌹

See More

🙏🙏 *ശുഭചിന്ത*🙏🙏

**

*🕉🕉🕉🕉🕉🕉🕉🕉🕉🕉🕉*

...

*നിങ്ങൾ ഒരു പുതുയാത്രയിലാണ്....,*
*(You're on a new journey..)*

*🕉🕉🕉🕉🕉🕉🕉🕉🕉🕉🕉*

*നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങൾ തന്നെ സൃഷ്ടിച്ചതാണ്,അതിന്റെ വിധികർത്താവും നിങ്ങൾ തന്നെയാണ്.......*

*നിങ്ങളൊരു ലക്ഷ്യത്തിനായ് തയ്യാറെടുക്കുമ്പോൾ എത്ര സങ്കീർണമായതും സാധ്യമാകും എന്ന് വിശ്വസിക്കേണ്ടതുണ്ട്.......*

*നിങ്ങളുട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി ഇനിയുള്ള നിമിഷങ്ങൾ നിങ്ങളുടെ ജീവിതത്തിലെ മുമ്പൊന്നുമില്ലാത്തവിധം പ്രധാനപെട്ടതാണ് ....*

*അഗ്നിപോലെ മഹോന്നതമായ അറിവുകൾ ആർജ്ജിക്കുക,അത് നിങ്ങളിൽ അഗ്നിസ്ഫുലിംഗങ്ങൾ സൃഷ്ടിക്കും ......*

*തയ്യാറെടുക്കുക........,*
*ആ മാസ്മരികത അകലെയല്ല.....!!!!*

**

See More

_*അറിവുകൾ*_

🌺 _*1193 ധനു 17 (2018 ജനുവരി 1 തിങ്കൾ )*_🌺

🌾🌿🍃🌾🌱🌾🌿🌱🌾🍃

...

*തിങ്കളാഴ്ചവ്രതം എങ്ങനെ?*

🌾🌿🍃🌾🌱🌾🌿🌱🌾🍃

സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടിഋതുമതിയാകുന്ന സമയം മുതൽ ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈവ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം നിമിത്തം തീവ്രവൈരാരിയായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണ്. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.

*ഐതിഹ്യം*

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായയാജ്ഞവൽക്യൻ മുനിയുടെ പത്നിമൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദ്ദേശപ്രകാരം സീമന്തിനിതിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽതാഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽഎത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.

*അനുഷ്ടിക്കേണ്ട വിധം*

തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും സോമനായ (ഉമാസമേതന്) പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതിദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്

🕉 *സനാതനധർമ്മ പ്രചരണാർത്ഥം*🕉

🌹 *മൈലം ദേവി ക്ഷേത്രം സത്‌സംഗവേദി*🌹

See More

_*അറിവുകൾ*_

🌺 _*1193 ധനു 15 (2017 ഡിസംബർ 30 ശനി)*_🌺

🌾🌿🍃🌾🌱🌾🌿🌱🌾🍃...

Continue Reading

മൈലം ദേവീക്ഷേത്രം ,ആകാശ ദൃശ്യം

Image may contain: outdoor and nature

മണ്ഡല ചിറപ്പ് പ്രമാണിച്ചു മൈലം തൃക്കൊന്നമർന്നകാവ് ദേവി ക്ഷേത്രത്തിലെ ഇന്നത്തെ ( _*1193 ധനു 13 (2017 ഡിസംബർ 28 വ്യാഴം)*_) പൂജയും വിളക്കും ദേവിക്ക് സമർപ്പിച്ചത് മോഹൻ മോനിഷഭവൻ മൈലം വക.

അമ്മേ ശരണം..ദേവി ശരണം.